18:22 അവന്‍ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
27:4 ഞാന്‍ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്‍മാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തിൽ പാര്‍ക്കേണ്ടതിനു തന്നെ.
3:8 എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം സംവത്‍സരംപോലെയും ആയിരം സംവത്‍സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങള്‍ മറക്കരുത്.
23:14 ഇതാ, ഞാന്‍ ഇന്നു സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലന്ന് നിങ്ങള്‍ക്ക് പൂര്‍ണഹൃദയത്തിലും പൂര്‍ണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങള്‍ക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല.